തൃശൂർ: ഒരു മതവിശ്വാസത്തെയും ഭരണകൂട തീരുമാനത്തിലൂടെയോ സർക്കാർ ഉത്തരവിലൂടെയോ ഇല്ലായ്മചെയ്യാൻ കഴിയില്ലെന്നും മതവിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നിടത്ത് അതിനുവേണ്ടി പൊരുതിയ ചരിത്രമാണ് കമ്യൂണിസ്റ്റുകാർക്കുള്ളതെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
ഇഎംഎസ് സ്മൃതിയോടനുബന്ധിച്ചു സംഘടിപ്പിച്ച ദേശീയ സെമിനാറിൽ ‘രാഷ്ട്രീയം, മതം, സംസ്കാരം’ വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു മതവിഭാഗത്തെ ഭരണസംവിധാനം നിരോധിച്ചാൽ അവർ ഇല്ലാതാകുകയല്ല, കൂടുതൽ വാശിയോടെ പ്രവർത്തിച്ച് അതിന്റെ അസ്തിത്വം ഉറപ്പിക്കുകയാണു ചെയ്യുക.
മതവുമായി ബന്ധപ്പെട്ട തെറ്റായ വിശ്വാസങ്ങളെയും ആചാരങ്ങളെയുമെല്ലാം സംവാദത്തിലൂടെ അഭിസംബോധന ചെയ്യണം. ആർഎസ്എസ് വളരുന്നത് തീവ്രമതവികാരം സൃഷ്ടിച്ചുകൊണ്ടാണെന്നും എം.എ. ബേബി പറഞ്ഞു.